കോട്ടയം : കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 95ലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഗോഡ്സ്പീഡ് ഇമിഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡ്, മിഡാസ് ട്രേഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, അസോസിയേറ്റഡ് ചിറ്റ്ഫണ്ട് നവി മുംബൈ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് റിക്രൂട്ടേഴ്സ്.

എസ്എസ്എൽസി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, ഐടിഐ പിജി എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. 45 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. സെപ്റ്റംബർ 26ആം തീയതി രാവിലെ 10 മണിക്കാണ് അഭിമുഖം.
കോട്ടയം കളക്ടറേറ്റിലെ എംപ്ലോയബിലിറ്റി സെന്ററിൽ വച്ചാണ് അഭിമുഖം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8138908657, 04812563451(ഇസി) എന്നീ നമ്പറുകളിലും, emp.kottayam@gmail.com എന്ന മെയിൽ ഐടിയിലും ബന്ധപ്പെടാവുന്നതാണ്.






