കോട്ടയം: ജില്ലയിൽ നാളെ (18/10/2026) പള്ളിക്കത്തോട്, പാമ്പാടി, തെങ്ങണ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ്, ബേക്കർ ഹിൽ, കൊഞ്ചൻകുഴി, സിറ്റാഡൽ ഫ്ലാറ്റ്, സ്പാർട്ടൻ ടവർ, സിറ്റാഡൽ, യൂണിയൻ ബാങ്ക്, ഹോളി ഫാമിലി സ്കൂൾ, പ്ലാന്റഷൻ കോർപറേഷൻ, സുലഭ, മാക്സ്, റബ്ബർ ബോർഡ് റെസിഡൻസി ഭാഗങ്ങളിൽ 9:00 AM മുതൽ 5:00PM വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട്
ചെങ്ങളം, ചെളിക്കുഴി ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 7th മൈൽ, പോരാളൂർ, കുപ്പത്താനം, വില്ലേജ്, ഇലക്കൊടിഞ്ഞി, കുന്നേൽപാലം, വൃന്ദാവൻ, ജനത ക്ലബ്ബ് ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കെഎസ്ഇബി തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഏലംകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ ശ്രീകുറുംബക്കാവ്, ഊരാശാല ടവർ, ആനക്കുളങ്ങര ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദാമോദരൻപടി,പൂംകുടി,ശിവാസ്,YMA Road എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.






