കോട്ടയം: കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ ശിശുദിനാഘോഷ ജില്ലാതല കലോത്സവത്തിൽ ഇല്ലിക്കൽ ചിന്മയ സ്കൂളിന് ഓവറോൾ കിരീടം.
രണ്ടാം സ്ഥാനം മരിയൻ സ്കൂളും മൂന്നാം സ്ഥാനം മാർ ബസേലിയസിന് ലഭിച്ചു. 14 ന് രാവിലെ 10 ന് കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ നടക്കുന്ന സമാപന സമ്മേളനം. കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റൂട്ട് ചെയർമാനും പ്രമുഖ സംവിധായകനുമായ ജോഷി മാതൂ ഉദ്ഘാടനം ചെയ്യും.
റബർ ബോർഡ് ചെയർമാൻ എൻ. ഹരി സമ്മാനദാനം നടത്തും. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് അഡ്വ. വി.ബിബിനു മുഖ്യപ്രഭാഷണം നടത്തും. എൽ.പി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അദ്വൈത് അരുൺ അദ്ധ്യക്ഷത വഹിക്കും.
കുട്ടികളുടെ പ്രധാനമന്ത്രി ആർദ്ര അജേഷ് ശിശുദിന സന്ദേശം നൽകും. കുട്ടികളുടെ ലൈബ്രറി എക്സികൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.സി വിജയകുമാർ , വൈസ് പ്രസിഡൻ്റ് ഉമ്മൻ സി വേങ്ങൽ ,ജോയിൻ്റ് സെക്രട്ടറി സൂസി ജോർജ് ഐസക്ക്, കുട്ടികളുടെ ലൈബ്രറി മാനേജിംഗ് കമ്മിറ്റിയംഗം ഫാ എം.പി. ജോർജ് എന്നിവർ പ്രസംഗിക്കും.






