കോട്ടയം: ചിങ്ങവനത്ത് വഴിയോരക്കടയിലേക്ക് കാർ ഇടിച്ചുകയറി നാലുപേർക്ക് പരിക്ക്.
ഇന്ന് വൈകീട്ട് ആശാൻപടിയിലെ വഴിയോരക്കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
എം സി റോഡരികിലുള്ള ചായക്കടയിലേക്കാണ് നിയന്ത്രണം തെറ്റിയ കാർ ഇടിച്ചുകയറിയത്. ഭക്ഷണം കഴിക്കാനെത്തിയവരുള്പ്പെടെയാണ് അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാറിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി.






