കോട്ടയം : അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കോട്ടയം ജില്ലയിൽ ഇന്ന്(ഒക്ടോബർ 1) ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവക്ഷിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.






