കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(07/09/26) നാട്ടകം, പള്ളിക്കത്തോട്, തീക്കോയി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാജി മറിയപള്ളി എന്ന ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചുവന്ന പ്ലാവ്, മക്കനാം പാലം എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ, എൽടി സ്പേയ്സർ ഇടുന്ന വർക്ക് നടക്കുന്നതിനാൽ ഇരട്ടുപ്പാറ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൾ നാളെ രാവിലെ 8 മണി മുതൽ 05:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ, എൽടി എബിസി വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ കാരക്കാട് സ്കൂൾ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 09:00 മണി മുതൽ 05:00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൈക്രോ ട്രാൻസ്ഫോമറിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെഴുവേലിക്കുന്ന് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 8.30 മുതൽ 5.30 വരെ കല്ല്കടവ്, കോയിപ്പുറം, പൊൻപുഴ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. കൂടാതെ കോളനി അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയൽ പൂണോലിക്കൽ, കരക്കാട്ടുകുന്നു, തൊമ്മി പീടിക, പിച്ചനാട്ടുകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി എബിസി വർക്ക് നടക്കുന്നതിനാൽ കൂട്ടിയാനി റോഡ്, കുരുവിനാൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.






