കോട്ടയം : വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളിലേക്ക് റബ്ബറും, സുഗന്ധ വ്യഞ്ജനങ്ങളുമുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കുറത്ത ചെലവിൽ എത്തിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കോട്ടയം പോർട്ടിന് സമഗ്ര വികസനം സാധ്യമാക്കണമെന്ന് എൻസിപി(ശരദ് പവാർ വിഭാഗം) കോട്ടയം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
കൂടുതൽ സ്ഥലവും യാർഡ് സ്പേസും, ഭൗതിക സാഹചര്യങ്ങളും വർദ്ധിപ്പിച്ച് പോർട്ട് വികസിപ്പിച്ചാൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ എല്ലാ വിഭാഗം കർഷകർക്കും കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ജില്ലയുടെ സമഗ്ര പുരോഗതിക്കും ഏറെ സഹായമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
കോട്ടയം സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്ന യോഗം എൻസിപി(എസ്.പി) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അഡ്വ കെആർ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പിഏ താഹ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്ഡി സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറിമാരായ ബഷീർ തേനമ്മാക്കൽ, മിർഷാ ഖാൻ, മൈനോറിറ്റി വിഭാഗം ദേശീയ സെക്രട്ടറി കുര്യൻ ഏബ്രഹാം, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാബു കപ്പക്കാലാ, അഫ്സൽ മഠത്തിൽ, രാധാകൃഷ്ണൻ ഓണമ്പള്ളി, സി ഉണ്ണിരാജ, കുഞ്ഞുമോൻ വെള്ളഞ്ചി, നേതാക്കളായ സതീഷ് തെങ്ങുന്താനം, റഷീദ് കോട്ടപ്പള്ളി, പിഏ സാലു, സാദത്ത് കളരിക്കൽ, വൈശാഖ് വൈക്കം, ദേവദാസ്, എൻസി ചാക്കോ, രാജേഷ് വട്ടക്കൽ, മാത്യു പാമ്പാടി എന്നിവർ പ്രസംഗിച്ചു.






