കോട്ടയം : കലക്ടറേറ്റിന് മുന്നിലും പുതുപ്പള്ളിയിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിർധനർക്ക് സൗജന്യമായി വസ്ത്രം ലഭ്യമാക്കാൻ സ്ഥാപിച്ച പ്രത്യേക അലമാരകള്‍ തകർത്തു. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ റോഡിലും പരിസരത്തും വലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് ആശ്വാസമേകാൻ ലക്ഷ്യമിട്ട് പൊതുജനങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്ന പദ്ധതിയേയാണ് സാമൂഹിക വിരുദ്ധർ ലക്ഷ്യമിട്ടത്.
ആവശ്യക്കാർക്ക് തങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ സൗജന്യമായി എടുക്കാവുന്ന രീതിയിലാണ് ജില്ലാ ഭരണകൂടം ഈ സംരംഭം ക്രമീകരിച്ചിരുന്നത്.
സംഭവത്തിന് പിന്നില്‍ പ്രവർത്തിച്ച സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.






