കോട്ടയം : എരുമേലി ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ സംയുക്ത സ്ക്വാഡ് നടത്തി പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
അമീൻ സ്റ്റോഴ്സ്, ഷാനീസ് സ്റ്റോർ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് യഥാക്രമം 49 പാക്കറ്റുകളും 57 പാക്കറ്റുകളും വീതമാണ് പിടിച്ചെടുത്തത്. തുടർ നടപടികൾക്കായി കേസുകൾ എരുമേലി പോലീസ് സബ് ഇൻസ്പെക്ടർക്ക് കൈമാറി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഷാനിസ് ടീസ്റ്റാൾ അടപ്പിച്ചു.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും റവന്യൂ വിജിലൻസ് സ്ക്വാഡ് ഡെപ്യൂട്ടി കളക്ടറുമായ രമ്യ എസ്. നമ്പൂതിരിയുടെ നേതൃത്വത്തിൽ എക്സൈസ്, പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളെ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.






