കോട്ടയം: എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടു പേർ കഞ്ചാവും മോഷ്ടിച്ച ബൈക്കുമായി പിടിയില്‍.
കോട്ടയം എക്സൈസ് സംഘമാണ് കുടമാളൂർ മറിയൻപറന്പില് വീട്ടില്‍ ഏബല്‍ ജിജോ ജോർജ് (18), ഇടുക്കി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കുടമാളൂർ ഭാഗത്തായിരുന്നു സംഭവം.
.എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് ഏബലിനെയും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെയും കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കലില്‍നിന്ന് എട്ടു ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
ഇടുക്കിയില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ സമ്മതിച്ചു.
തുടർന്ന്, നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്.






