കോട്ടയം: തമ്പ് ഫിലിം സൊസൈറ്റി കോട്ടയവും കോട്ടയം പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരതൻ അനുസ്മരണം ഇന്ന് വൈകിട്ട് 5ന് പബ്ലിക് ലൈബ്രറി ആർട്ട് ഗ്യാലറിയിൽ നടക്കും.
യോഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന ചലച്ചിത്ര നിരൂപണ അവാർഡ് ജേതാവായ കെ.ആർ അനൂപ് അനുസ്മരണ പ്രഭാഷണം നടത്തും.
കലാസംവിധായകൻ മോനി കാരാപ്പുഴ, മുനിസിപ്പൽ കൗൺസിലർ കെ. ശങ്കരൻ എന്നിവർ പങ്കെടുക്കും.
തുടർന്ന് ഭരതൻ സംവിധാനം ചെയ്ത 'അമരം' പ്രദർശിപ്പിക്കും.






