മണിമല : കുളത്തുങ്കലിലെ ശുദ്ധീകരണശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന കുഴൽ പൊട്ടി വെള്ളം പാഴാകുന്നു.പൈപ്പിലൂടെ ദിവസവും ലിറ്റർ കണക്കിന് വെള്ളം പാഴാകുന്നു.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് അഞ്ച് വില്ലേജുകളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടും.
ജലജീവൻ ഏറ്റെടുത്ത മണിമല മേജർ കുടിവെള്ള പദ്ധതിക്ക് കുളത്തുങ്കലിലെ ശുദ്ധീകരണശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന കുഴൽ ആണ് പൊട്ടിയത്.
ഏറത്തു വടകര മാരൂർ കടവിലെ കിണറ്റിൽനിന്ന് കുളത്തുങ്കലിലെ ഒൻപത് ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന 350 എം.എം. കുഴലാണ് മൂങ്ങാനിയിൽ പൊട്ടിയത്.






