കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ നിറയുംപുത്തരി ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 8.45 നും 9 .30 നും 1 ക്ഷേത്രസന്നിധിയിൽ നടക്കും.
പുതിയ നെൽക്കതിർ കൊണ്ടുവന്ന് ക്ഷേത്രസന്നിധിയിൽ പ്രത്യേക വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടിഎഴുന്നള്ളിച്ച് ഭഗവാന്റെ മണ്ഡപത്തിൽ വച്ച് മഹാലക്ഷ്മീപൂജയും സുബ്രഹ്മണ്യ
പൂജയുംനടത്തും.
ശ്രീലകത്ത് വച്ച് മുഹൂർത്ത സമയത്ത് ശ്രീകോവിലേക്ക് നിറ പുത്തരി നിറച്ച് നിവേദ്യം സമർപ്പിച്ചശേഷം ഭക്തജനങ്ങൾക്ക് അത് പ്രസാദമായി വിതരണം ചെയ്യും .
ചടങ്ങുകളിൽ പങ്കെടുക്കുന്നതും നിറപുത്തരി വാങ്ങി പ്രസാദമായി കൊണ്ടുചെന്ന് അവരവരുടെ ഭവനത്തിലും,
വാഹനത്തിലും, വ്യവസായ സ്ഥാപനങ്ങളിലും വയ്ക്കുന്നതും ആചരിക്കുന്നതും ഐശ്വര്യ ദേവതയായ
മഹാലക്ഷ്മിയുടെയും സുബ്രഹ്മണ്യ ഭഗവാന്റെയും അനുഗ്രഹവും സർവൈശ്വര്യങ്ങളും ലഭിക്കുന്നതിന് ശ്രേഷ്ഠകരമാണ്.
ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയും മേൽശാന്തിഷൈൻ ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കുമെന്ന്ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ് അറിയിച്ചു.






