ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 'തിരിച്ചറിയാം തിരുത്താം' എന്ന സന്ദേശം നൽകിക്കൊണ്ട് ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളുമായി സഹകരിച്ചുകൊണ്ടാണ് ലഹരി വിരുദ്ധ ബോധവത്കരണ ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചത്.

വാർഡ് മെമ്പർമാർ, വിവിധ കുടുംബശ്രീ അംഗങ്ങളും സിഡിഎസ് അംഗങ്ങളും, എഡിഎസ് ഭാരവാഹികൾ, ഐസിഡിഎസ് അംഗങ്ങളും, ആശ വർക്കർമാരും, എക്സൈസ് ഉദ്യോഗസ്ഥരും അടക്കം പരിപാടിയിൽ പങ്കെടുത്തു. തൃക്കൊടിത്താനം പഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ അമ്പിളി സിജു സ്വാഗതം ആശംസിച്ചു സംസാരിച്ചു.
തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡണ്ട് മോട്ടി മുല്ലശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. വിഷയ വിദഗ്ധ ബിൻ്റു സോജൻ കുട്ടികളിലെ ലഹരി എങ്ങനെ തിരിച്ചറിയണം എന്ന വിഷയം കൈകാര്യം ചെയ്തു. സുമേഷ് ഡി(സിവിൽ എക്സൈസ് ഓഫീസർ ) അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പായിപ്പാട് സിഡിഎസ് ചെയർ പേഴ്സൺ റേച്ചൽ കുഞ്ഞുമോൻ നന്ദി അറിയിച്ചു.






