കോട്ടയം : ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരള
നാടകമത്സരം 21 മുതൽ 30 വരെ കോട്ടയം ശാസ്ത്രിറോഡിലെ ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടക്കും.
കേരളത്തിലെ പ്രമുഖ നാടക സമിതികളിൽ നിന്ന് തിരഞ്ഞെടുത്ത 10 നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
മികച്ച നാടകത്തിന് 25,000 രൂപയും, എവറോളിംഗ് ട്രോഫിയും, രണ്ടാമത്തെ നാടകത്തിന് 20,000 രൂപയും നൽകും.
മികച്ച രചന, സംവിധാനം, നടന്, നടി ,സഹനടൻ, സഹനടി, ഹാസ്യനടന്, സംഗീതം, ഗാനാലാപനം, ഗാനരചന,
ദീപസംവിധാനം, രംഗസജ്ജീകരണം, ജനപ്രിയനാടകം, കേശാലങ്കാരം എന്നിവയ്ക്കും അവാർഡുണ്ട്.
വൈകിട്ട് 6.15ന് നാടകം ആരംഭിക്കും. പ്രവേശനം സൗജന്യം. ഫോൺ : 9447008255, 9188520400.





