കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ ശിശുദിന കലാമത്സരങ്ങൾക്ക് തുടക്കം.
നഴ്സറി വിഭാഗം മിഠായി പെറുക്കിൽ 120 ഉം ചിത്രരചനയിൽ വിവിധ
വിഭാഗങ്ങളിലായി 700 പേരും പങ്കെടുത്തു.
ഇന്ന് ലളിത ഗാനം അഭിനയ ഗാനം,ഫാൻസി ഡ്രസ് മത്സരങ്ങൾ നടക്കും.
14ന് സമാപനസമ്മേളനത്തിൽ എൽപി വിഭാഗം മലയാളം
പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടി അദ്ധ്യക്ഷത വഹിക്കും.
യുപിവിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന
വിദ്യാർത്ഥി കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും.






