അയർക്കുന്നം: കനത്ത മഴയിൽ കല്ലിട്ടുനട-പാദുവ റോഡിൽ മുടപ്പാല പാലത്തിനു സമീപം തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ.നൂറുകണക്കിന് ആളുകളുടെ ആശ്രയമാണ് ഈ തോട്.
പാദുവയെയും പുല്ലുവേലിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രാധാന്യമുള്ള റോഡാണിത്. കഴിഞ്ഞ ദിവസമുണ്ടായ മഴയെത്തുടർന്നാണ് തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്.
മഴ കനക്കുകയും തോട്ടിലെ ജലനിരപ്പ് ഉയരുകയും ചെയ്താൽ റോഡ് വീണ്ടും ഇടിയാൻ സാധ്യതയുണ്ടെന്ന ഭീതിയിലാണ് നാട്ടുകാർ. അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് ജനകീയ ആവശ്യം.






