കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ തുടരുന്നു.
വാഗമൺ മേഖലയിൽ കുസാറ്റിന്റെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ (എഡബ്ല്യുഎസ്) ഉച്ചയ്ക്ക് 3 മുതൽ 5 വരെയുള്ള സമയത്ത് 157 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
ഈരറ്റുപേട്ട– വാഗമൺ റോഡിൽ കാരികാട് ടോപ്പിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു.
രണ്ട് കാറുകളുടെ വശങ്ങളിലേക്കാണു മണ്ണിടിഞ്ഞത്.
ആർക്കും പരുക്കില്ല. റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു.
മൂന്ന് മണിക്കൂറിനു ശേഷം രാത്രി ഏഴ് മണിയോടെയാണ് ഗതാഗതക്കുരുക്ക് മാറിയത്.
വെള്ളിക്കുളം, തീക്കോയി മേഖലകളിലും കനത്ത മഴ പെയ്യുന്നുണ്ട്.






