കോട്ടയം: ഇല്ലിക്കൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ കെഎസ്ഇബി ജീവനക്കാരന്റെ ആക്രമണം. നാട്ടകം കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ മനോജിനെയാണ് സംഭവവുമായി ബന്ധപ്പെട്ട കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യേരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കോട്ടയം വെസ്റ്റ് കൺട്രോൾ റൂം എസ്.ഐ എസ്.ഐ സലിംകുമാർ , ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരെയാണ് ബൈക്കിലെത്തിയ മദ്യപൻ ആക്രമിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതിയെ വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നു രാവിലെ ഒൻപത് മണിയോടെ
കോട്ടയം ഇല്ലിക്കൽ പാലത്തിനു സമീപമായിരുന്നു സംഭവം. പൊലീസ് കൺട്രോൾ റൂം സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ഒരാൾ ബൈക്കിൽ എത്തുകയായിരുന്നു. പൊലീസ് ബൈക്ക് കൈ കാണിച്ചിട്ടും ഇയാൾ ആദ്യം നിർത്തിയില്ല. തുടർന്ന്, ബൈക്ക് നിർത്തിയ ശേഷം പൊലീസുമായി വാക്ക് തർക്കം ഉണ്ടാകുകയും എസ്.ഐ അടക്കമുള്ളവരെ ആക്രമിക്കുകയുമായിരുന്നു. വെസ്റ്റ് എസ്.ഐ വി.എസ് ഗിരീഷിന്റെ നേതൃത്വത്തിലുള്ള കൂടുതൽ പൊലീസ് സംഘം എത്തിയാണ് പ്രതിയെ പിടികൂടിയത്.





