കോട്ടയം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഏറ്റുമാനൂർ റേഞ്ച് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സുദർശനൻ കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
ഹൃദ്രോഗത്തിനും,ഹൈപോടെൻഷൻ, അനസ്തീഷ്യ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നതും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ലഭിക്കാത്തതുമായ 140 കുപ്പി മരുന്നുകളും 5 ഗ്രാം കഞ്ചാവുമായി യുവാവ് ഏറ്റുമാനൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായി.
ഏറ്റുമാനൂർ കെ.എസ് ആർടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഏറ്റുമാനൂർ സ്വദേശി ലിബിൻ വർഗീസ് എബ്രഹാം( 33 ) ആണ് അറസ്റ്റിലായത്.
60 രൂപയ്ക്കു ഓൺലൈനിൽ ലഭിക്കുന്ന ഈ ഉത്തേജക മരുന്ന് ഒന്നിന് 500 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്.
ലിബിൻ മേജർ കഞ്ചാവ് കേസുകളിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട ആളാണ്.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )മാരായ ഹരീഷ് ചന്ദ്രൻ, രഞ്ജിത്ത് കെ നന്ത്യാട്ട്,സുമോദ് കെ.എസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ),
സുജിത് റ്റി എസ് , രതീഷ് പി കെ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ വി.വി, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ വിനോദ് സി. എം എന്നിവർ പങ്കെടുത്തു.






