കോട്ടയം:വിവാഹച്ചടങ്ങിന് സ്റ്റേജ് ഡെക്കറേഷനും 250 പേർക്ക് ഭക്ഷണവും ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ
കാഞ്ഞിരപ്പള്ളിയിലെ ഉദയം കേറ്ററിങ് ഏജൻസി ഉടമ കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു
മോഹനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം സ്വദേശിയുടെ പരാതിയിലാണ് നടപടി. 2026 സെപ്റ്റംബർ 13ന് നടന്ന വിവാഹത്തിന് സ്റ്റേജ് ഡെക്കറേഷനും
250 പേർക്കുള്ള ഉച്ചഭക്ഷണവും ഒരുക്കുന്നതിനായി 1,50,000 രൂപയ്ക്ക് കരാർ ഏറ്റെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ഇതിനായി ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 12 വരെയുള്ള കാലയളവിൽ പരാതിക്കാരനിൽ നിന്ന് ഗൂഗിൾ പേ
വഴിയും ബാങ്ക് അക്കൗണ്ട് മുഖേനയും ₹1,19,500 രൂപ വാങ്ങിയതായും പൊലീസ് പറയുന്നു.
എന്നാൽ വിവാഹദിവസം ഉച്ചയ്ക്ക് ഭക്ഷണം എത്തിക്കാതിരുന്നതിനെ തുടർന്നാണ് പരാതി നൽകിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






