കോട്ടയം:കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്കും ബസുകൾക്കും ഒരുപോലെ ദുരിതമായി.
ഒരു മാസം പിന്നിട്ടിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ദിവസവും നൂറുകണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റാൻഡിലേക്ക് ദീർഘദൂര സർവീസുകളും വിവിധ ജില്ലകളിൽ നിന്നെത്തുന്ന ബസുകളും വലിയ കുഴികളിൽ ചാടിയാണ് അകത്തേക്ക് പ്രവേശിക്കുന്നത്.
കുഴിയിൽ ചാടി ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി പരാതിയുണ്ട്. യാത്രക്കാർക്ക് ബസ് കുഴിയിൽ ചാടുമ്പോൾ വീണ് പരിക്കേൽക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.
കുഴികൾ ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടിമാറ്റി പോകുന്നത് ഗതാഗതക്കുരുക്കിനും വഴിയൊരുക്കുന്നു. മുമ്പ് കുഴികൾ മണ്ണിട്ട് നികത്തി ടാർ ചെയ്തിരുന്നെങ്കിലും മഴയെ തുടർന്ന് വീണ്ടും പഴയപോലെയായി.
സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്ന ഭാഗത്ത് ഇറക്കമുള്ളയിടത്തുകൂടിയുള്ള മലിനജലത്തിന്റെ ശക്തമായ ഒഴുക്കും ടാറിംഗ് ഭാഗങ്ങൾ തകർന്നതുമാണ് കുഴികൾ വ്യാപിക്കാൻ കാരണം.
ചെറുതും വലുതുമായ കുഴികളിൽ കെട്ടിക്കിടക്കുന്നയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നുവെന്നും പരാതിയുണ്ട്.






