തിരുവനന്തപുരം: വേങ്ങാനൂരില് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു.
കാറിനിലുള്ളില്‍ ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ പൂര്‍ണമായും കെടുത്തി.
ഇന്ന് പുലര്‍ച്ചെ 5: 30 മണിയെടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
വെങ്ങാനൂര്‍ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.
കത്തിയമര്‍ന്ന കാറ് ടൈറ്റസ് കുര്യന് എന്ന ആളുടെ ഉടമസ്ഥതിയിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്.
കോട്ടയം ഏറ്റുമാനൂര്‍ ഭാഗത്താണ് വാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.






