ഈരാറ്റുപേട്ട: ഇല്ലിക്കൽകല്ലിൽ മൊബൈൽ ടവർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി കമ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചതിനെത്തുടർന്ന്
കേന്ദ്ര കമ്യൂണിക്കേഷൻ അധികൃതർ ഇല്ലിക്കൽകല്ലിൽ സന്ദർശനം നടത്തി. അഡീഷണൽ ഡയറക്ടർ ജനറൽ ടെലികോം കാര്യാലയം, വാർത്താവിനിമയ മന്ത്രാലയം,
ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ കേരള ഓഫീസർമാരായ ജി. മഹേഷ്, കെ.ബി. ജോസ് പ്രകാശ്, മൂന്നാം വാർഡ് മെംബർ ജോണി ആലാനി എന്നിവരും ബിഎസ്എൻഎൽ, ജിയോ, യുഐ, എയർടെൽ എന്നീ കമ്പനികളുടെ ഉദ്യോഗസ്ഥരുമാണ് ഇന്നലെ ഇല്ലിക്കൽകല്ല് സന്ദർശിച്ച് റിപ്പോർട്ട് തയറാക്കിയത്.






