ThirdEye News
arrow_backതിരികെMain

അവധിക്കാലത്തെ ഖനനം, നിലംനികത്തൽ; കർശന നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ

schedule2026 ഓഗസ്റ്റ് 20personസ്റ്റാഫ് റിപ്പോർട്ടർ
അവധിക്കാലത്തെ ഖനനം, നിലംനികത്തൽ; കർശന നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ

കോട്ടയം: അവധി ദിവസങ്ങളിൽ അനധികൃതമായി പാറയും മണ്ണും ഖനനം ചെയ്യുകയും കടത്തിക്കൊണ്ടുപോകുകയും നിലം നികത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

അവധി ദിവസങ്ങളിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെ വിവരമറിയിക്കാം. സാധിക്കുമെങ്കിൽ പരാതികൾക്കൊപ്പം ഫോട്ടോ, വീഡിയോ തെളിവുകളും സ്ഥലത്തിന്റെ വിവരങ്ങളും നൽകാം.

ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ

ചങ്ങനാശേരി-9447124237, 0481-2420037

കാഞ്ഞിരപ്പള്ളി-9447193631, 04828-202331

കോട്ടയം-9447196807, 0481-2568007

മീനച്ചിൽ-9447161232, 0482-2212325

വൈക്കം-9447139331, 04829-231331

miningcomplaintsktm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും വിവരമറിയിക്കാം. ലഭിക്കുന്ന പരാതികളിൽ ഉദ്യോഗസ്ഥർ അടിയന്തര പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കും.

ജില്ലയിലെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് അനധികൃത ഖനനം, കടത്ത്, നിലം നികത്തൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും പൊതുജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

Continue Reading

ഈ നക്ഷത്രക്കാർ പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ, തൊഴിലന്വേഷണങ്ങൾ എന്നിവയിൽ വിജയം നേടും; കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി, ശത്രുക്ഷയം; നിങ്ങളുടെ ഇന്ന് (20/08/2026) എങ്ങനെയെന്ന് അറിയേണ്ടേ?, ഇന്നത്തെ നക്ഷത്രഫലം
അടുത്ത വാർത്തarrow_forward

ഈ നക്ഷത്രക്കാർ പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ, തൊഴിലന്വേഷണങ്ങൾ എന്നിവയിൽ വിജയം നേടും; കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി, ശത്രുക്ഷയം; നിങ്ങളുടെ ഇന്ന് (20/08/2026) എങ്ങനെയെന്ന് അറിയേണ്ടേ?, ഇന്നത്തെ നക്ഷത്രഫലം

arrow_backമുൻപത്തെ വാർത്ത

വാഹന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഉദയനാപുരം കണ്ടത്തിപ്പറമ്പ്-നാനാടം റോഡിലെ നാനാടം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഗതാഗതം നിരോധിച്ചു

വാഹന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഉദയനാപുരം കണ്ടത്തിപ്പറമ്പ്-നാനാടം റോഡിലെ നാനാടം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ  ഗതാഗതം നിരോധിച്ചു

ബന്ധപ്പെട്ട വാർത്തകൾ

ഓണവില്‍പ്പനയില്‍ കുതിച്ച്‌ സപ്ലൈകോ; വിറ്റുവരവ് 200 കോടി കടന്നു

ഓണവില്‍പ്പനയില്‍ കുതിച്ച്‌ സപ്ലൈകോ; വിറ്റുവരവ് 200 കോടി കടന്നു

ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനം, അന്വേഷണം ഇന്ന് എസ്‌ഐടി ഏറ്റെടുക്കും

ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനം, അന്വേഷണം ഇന്ന് എസ്‌ഐടി ഏറ്റെടുക്കും

ബിജെപി കേരള ഘടകത്തിൻ്റെ വളർച്ചയ്ക്കായി നല്‍കിയ നിസ്തുലമായ സംഭാവനകള്‍ക്കും കഠിനാധ്വാനത്തിനും ലഭിച്ച അർഹമായ അംഗീകാരം; കെ സുരേന്ദ്രനും അനില്‍ ആൻ്റണിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍

ബിജെപി കേരള ഘടകത്തിൻ്റെ വളർച്ചയ്ക്കായി നല്‍കിയ നിസ്തുലമായ സംഭാവനകള്‍ക്കും കഠിനാധ്വാനത്തിനും ലഭിച്ച അർഹമായ അംഗീകാരം; കെ സുരേന്ദ്രനും അനില്‍ ആൻ്റണിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ലോക്ക് ടവർ അപകടം;അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി;ട്രെയിനുകൾ വൈകാൻ സാധ്യത

ക്ലോക്ക് ടവർ അപകടം;അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി;ട്രെയിനുകൾ വൈകാൻ സാധ്യത

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com