കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായ മേൽപ്പാലത്തിന്റെ പുതിയ രൂപരേഖയ്ക്ക് ഐ.ഐ.ടി.യിൽ അനുമതി ലഭിച്ചില്ല .
ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ മണിമല റോഡിൽ നിർമിക്കുന്ന തൂണിന്റെ അടിത്തറയുടെ കോൺക്രീറ്റിങ് വീണ്ടും മാറ്റിവെച്ചു.
ജൂലായ് ആദ്യവാരം തന്നെ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള കമ്പികെട്ട് അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു.
കോൺക്രീറ്റിങ് നടത്തുന്നതിന് യന്ത്രങ്ങളടക്കം സ്ഥലത്തെത്തിച്ചിരുന്നു. രാവിലെ തുടങ്ങുമെന്ന് അറിയിച്ചിരുന്നത് പിന്നീട് വൈകീട്ടോടെ മാറ്റിവയ്ക്കുകയായിരുന്നു.
മേൽപ്പാലത്തിന്റെ അടിത്തറയ്ക്കായി കുഴിയെടുത്തപ്പോഴുണ്ടായ മാറ്റങ്ങളെത്തുടർന്നാണ് മേൽപ്പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തേണ്ടിവന്നത്.
റോണി കെ. ബേബി എം.എൽ.എ.യും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയപാത 183-ൽ പഞ്ചായത്ത് ഓഫീസ് പടിക്കൽനിന്ന് ആരംഭിച്ച് മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും കുറുകെ ടൗൺഹാൾ പരിസരത്ത് ചെന്നെത്തുന്നതാണ് ബൈപ്പാസിന്റെ മേൽപ്പാലം.






