കോട്ടയം : എസ് എൻ ഡി പി യോഗം ശാഖാ നമ്പർ 1518 തോട്ടയ്ക്കാട് ഗുരുദേവ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണ ചടങ്ങുകൾ ഓഗസ്റ്റ് 12 പുലർച്ചെ 5:30 മുതൽപരിയാരം ബൈജു ശാന്തികൾ കാർമികത്വം വഹിക്കും. ക്ഷേത്രാങ്കണത്തിൽ നടക്കും.
പരിയാരം ബൈജു ശാന്തികൾ കാർമികത്വം വഹിക്കും.
ക്ഷേത്രത്തിൽ പിതൃപൂജ, കൂട്ടനമസ്ക്കാരം വഴിപാടുകൾ നടത്തുവാനും സൗകര്യമുണ്ട്.
രാവിലെ 5.30 മുതൽ ഒരേസമയം നിരവധി പേർക്ക് ബലി ഇടുവാനുള്ള സൗകര്യം ക്ഷേത്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്,
ബലി തർപ്പണത്തിനും ക്ഷേത്ര ദർശനത്തിനും ശേഷം പ്രഭാതഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
100 രൂപയാണ് ബലി തർപ്പണത്തിനു നിരക്ക്.
ക്ഷേത്രത്തിൽ രാവിലെ 5 നു നട തുറക്കൽ, പ്രഭാതപൂജ, 6.30 നു ഗുരുപൂജ 10.30 നട അടക്കൽ വൈകിട്ടു 6:30 നു ദീപാരാധന എന്നിവ നടക്കും.






