കോട്ടയം: സിഎസ്ഐ മധ്യകേരള മഹാ ഇടവക യുവജന പ്രസ്ഥാനം ,കോട്ടയം ഇസാഫ് ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സി.എം.എസ് കോളേജ് എൻഎസ്എസ് യൂണിറ്റ് രക്ത ദാന ക്യാമ്പ് നടത്തി.
സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് റൈറ്റ്.റവ. മലയിൽ സാബു കോശി ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. ലിനോ എസ്. ജോൺ, വൈസ് പ്രസിഡൻറ് ജിനു ജോസഫ്, സി എം എസ് കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അഞ്ജു ശോശൻ ജോർജ്, ബർസാർ റവ. ഷിജു സാമുവൽ,
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ജിസ ജോൺ, ഡോ. നോബിൾ വി തോമസ്, വേൾഡ് ബ്ലഡ് ബാങ്ക് ഡയറക്ടർ റേ മാത്യു എന്നിവർ സംസാരിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് ടീം ക്യാമ്പിന് നേതൃത്വം നൽകി.
70 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.






