കോട്ടയം : മഴ ശക്തമായ സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നു.
ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറി (ഫോൺ: 9447506798, ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ(8547612626), ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ(9497987084), മീനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ (9495704945) എന്നിവരെ ഉൾപ്പെടുത്തി കൺട്രോൾ റൂം കമ്മിറ്റിയും രൂപീകരിച്ചു.
ഇവർ കൺട്രോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വിവരങ്ങൾ ജില്ലാ എമർജൻസി ഓപ്പറേഷൻ കൺട്രോൾ റൂമിലും താലൂക്ക് എമർജൻസി കൺട്രോൾ റൂമിലും അറിയിക്കും.






