മൂന്നാർ: മൂന്നാറില്‍ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിന് പരാതി. മൂന്നാർ-അടിമാലി റൂട്ടിലെ ചെകുത്താൻമുക്കില്‍ വെച്ച് അനുമതിയില്ലാതെ ഡ്യൂട്ടി അവസാനിപ്പിച്ച് കണ്ടക്ടർ വീട്ടില്‍ പോയതായാണ് പരാതി. ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്നു മൂന്നാറിലേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു സംഭവം.
സംഭവത്തില്‍ കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു. യാത്രയ്ക്കിടെ ചെകുത്താൻമുക്കിലെത്തിയപ്പോള്, മറ്റൊരു കെഎസ്ആർടിസി ജീവനക്കാരനെ ബസില്‍ കണ്ടതിനെത്തുടർന്ന് ടിക്കറ്റ് മെഷീനും പണവും ഇദ്ദേഹത്തെ ഏല്പിച്ച് കണ്ടക്ടർ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു.
മൂന്നാറിലെത്താൻ അരമണിക്കൂർ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സംഭവം. ബസ് ഡിപ്പോയിലെത്തിയാല്‍ സ്റ്റേഷൻ മാസ്റ്ററുടെ അടുത്ത് ഡ്യൂട്ടി റിപ്പോർട്ട് ചെയ്ത്, പണവും മെഷീനും ഒപ്പിട്ടു നല്‍കിയശേഷം മാത്രമേ കണ്ടക്ടർക്ക് പോകാൻ അനുവാദമുള്ളൂ എന്നതാണ് കെഎസ്ആർടിസി ചട്ടം.
എന്നാല്‍ ഇത് പാലിക്കാതെ കണ്ടക്ടർ പോയതോടെ യാത്രക്കാരാണ് വിവരം ഡിപ്പോ അധികൃതരെ അറിയിച്ചത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ബസ് പതിവുപോലെ മൂന്നാറില്‍ എത്തിയിരുന്നു.
മൂന്നാറിലെത്താൻ അരമണിക്കൂർ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സംഭവം. ബസ് ഡിപ്പോയിലെത്തിയാല്‍ സ്റ്റേഷൻ മാസ്റ്ററുടെ അടുത്ത് ഡ്യൂട്ടി റിപ്പോർട്ട് ചെയ്ത്, പണവും മെഷീനും ഒപ്പിട്ടു നല്‍കിയശേഷം മാത്രമേ കണ്ടക്ടർക്ക് പോകാൻ അനുവാദമുള്ളൂ എന്നതാണ് കെഎസ്ആർടിസി ചട്ടം.
എന്നാല്‍ ഇത് പാലിക്കാതെ കണ്ടക്ടർ പോയതോടെ യാത്രക്കാരാണ് വിവരം ഡിപ്പോ അധികൃതരെ അറിയിച്ചത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.