കോരൂത്തോട് : പള്ളിപ്പടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻവശത്ത് റോഡുവക്കില്‍ ഭീഷണിയായി നില്ക്കുന്ന തണല്‍ മരം മുറിച്ചുനീക്കുവാന്‍ നടപടിയില്ല.
ബാങ്കിനോട് ചേർന്നുനിൽക്കുന്ന മരമായതിനാൽ ഇടപാടുകൾക്ക് എത്തുന്നവർക്കും ആശങ്കയുണ്ട്. സ്കൂൾ കുട്ടികൾ അടക്കം കാൽനടയാത്രക്കാരും നിരവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്.
തിരക്കേറിയ റോഡിന്റെ സമീപമാണ് മരം നിൽക്കുന്നത്. ബാങ്ക് കൂടാതെ ഇരുവശങ്ങളിലും വ്യാപാരസ്ഥാപനങ്ങളും ഉണ്ട്. മരത്തിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങിയിട്ടില്ലെന്ന് പ്രദേശവാസികൾ.
മരം വെട്ടിനീക്കണമെന്നുകാട്ടി നാട്ടുകാരും വ്യാപാരികളും ഒപ്പിട്ട നിവേദനം പഞ്ചായത്തിൽ നൽകി. എങ്കിലും മരം മുറിക്കാനുള്ള നടപടികൾ ആയിട്ടില്ല.






