തിരുവനന്തപുരം: ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും.
അക്ഷയ്ക്ക് യാത്രരേഖകൾ കൈമാറി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി ബിന്ദുകൃഷ്ണ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് നടപടി വേഗത്തിലായത്.
അക്ഷയ്ക്ക് ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റ് എമർജെൻസി സർട്ടിഫിക്കറ്റ് നൽകിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇറാനിലെ ഇന്ത്യൻ എംബസി അക്ഷയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.






