കൊച്ചി: ഇംഗ്ലണ്ടില്‍ പഠിക്കാന്‍പോയ മകളെക്കുറിച്ച് രണ്ടുവര്‍ഷത്തിലധികമായി വിവരമില്ലെന്ന മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഇംഗ്ലണ്ടില്‍ മറ്റൊരാളോടൊപ്പം കഴിയുന്ന മകള്‍ സുരക്ഷിതയാണോ, എവിടെയാണ് താമസിക്കുന്നത്, അത് സ്വന്തം ഇഷ്ടപ്രകാരമാണോ തുടങ്ങിയ വിവരം അറിയണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മാതാപിതാക്കളുടെ ഹര്‍ജിയില്‍ യുവതിയില്‍നിന്ന് വിവരം തേടി അറിയിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനോട് ഹൈക്കോടതി ഉത്തരവിട്ടു.
കോഴിക്കോട് സ്വദേശികളായ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇടക്കാല ഉത്തരവ്. 2024 ജനുവരി എട്ടിന് ഇംഗ്ലണ്ടില്‍ എം.ബി.എ. പഠനത്തിനായി പോയതാണ് യുവതി. പിന്നീട് മകളുമായി യാതൊരു ബന്ധവും ഇല്ലാതെയായി. ഹര്‍ഷ്ദീപ് സിങ് എന്നൊരാള്‍ യുവതിയെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.
മാതാപിതാക്കള്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നല്കിയ പരാതിയില്‍ ഇരുവരും സന്തോഷത്തോടെ ഒരുമിച്ച് താമസിക്കുകയാണെന്ന മറുപടിയാണ് ഹര്‍ഷ്ദീപ് സിങ് നല്‍കിയത്.






