കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീമിന്റെ ഭാഗമായി 227 ഒഴിവുകൾ. പത്താം ക്ലാസ്, ഹയർ സെക്കൻഡറി, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്.
തസ്തികകളും ഒഴിവുകളും
ഐ.ടി.ഐ ട്രേഡ് – 92 ഒഴിവുകൾ
ഇലക്ട്രീഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, പെയിന്റർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, കാർപെന്റർ/വുഡ് വർക്ക് ടെക്നീഷ്യൻ, മെക്കാനിക് ഡീസൽ, പൈപ്പ് ഫിറ്റർ/പ്ലംബർ, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്/ടെക്നീഷ്യൻ, മറൈൻ ഫിറ്റർ, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുകൾ.
എസ്.എസ്.എൽ.സി – 80 ഒഴിവുകൾ
ഗ്രൈൻഡർ ഇന്റേൺ – 20, പെയിന്റർ ഇന്റേൺ – 30, സ്കാഫോൾഡർ ഇന്റേൺ – 30
ഹയർ സെക്കൻഡറി/ഐ.ടി.ഐ – 27 ഒഴിവുകൾ
ഇന്റേൺ വെയർഹൗസ് അസിസ്റ്റന്റ് – 27
സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എൻജിനിയറിങ്, കേറ്ററിങ്/ഹോട്ടൽ മാനേജ്മെന്റ്, ഫാർമസി, നഴ്സിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.
ബിരുദം
ക്ലറിക്കൽ – 11
ബിരുദാനന്തര ബിരുദം
ഇന്റേൺ ഹിന്ദി – 1
പ്രായപരിധി
എല്ലാ വിഭാഗങ്ങളിലേക്കും അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 25 വയസ് ആണ്. കുറഞ്ഞ പ്രായപരിധി 18 വയസാണ്.
യോഗ്യത
തസ്തിക അനുസരിച്ചാണ് വിദ്യാഭ്യാസ യോഗ്യത. എസ്.എസ്.എൽ.സി വിഭാഗത്തിലെ ഒഴിവുകൾക്ക് പത്താം ക്ലാസ് യോഗ്യത മതി. ഐ.ടി.ഐ വിഭാഗത്തിലെ ഒഴിവുകൾക്ക് ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ യോഗ്യത ആവശ്യമാണ്.
വെയർഹൗസ് അസിസ്റ്റന്റ് തസ്തികയ്ക്ക് ഹയർ സെക്കൻഡറി അല്ലെങ്കിൽ ഐ.ടി.ഐ യോഗ്യതയാണ് വേണ്ടത്. ഡിപ്ലോമ വിഭാഗത്തിലെ ഒഴിവുകൾക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമയും ക്ലറിക്കൽ തസ്തികയ്ക്ക് ബിരുദവും ആവശ്യമാണ്. ഹിന്ദി ഇന്റേൺ തസ്തികയ്ക്ക് ഹിന്ദിയിൽ എം.എ യോഗ്യത വേണം.
സ്റ്റൈപ്പൻഡ്
എസ്.എസ്.എൽ.സി വിഭാഗം – ₹11,000
ഹയർ സെക്കൻഡറി/ഐ.ടി.ഐ വിഭാഗം – ₹11,000
ഡിപ്ലോമ വിഭാഗം – ₹13,000
ബിരുദ വിഭാഗം – ₹13,000
ബിരുദാനന്തര ബിരുദ വിഭാഗം – ₹13,000
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീമിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യോഗ്യതയ്ക്ക് അനുയോജ്യമായ കൊച്ചിൻ ഷിപ്പ്യാർഡ് ഇന്റേൺഷിപ്പ് അവസരം തിരഞ്ഞെടുക്കണം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ട്രേഡിന്റെയും തസ്തികയുടെയും യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കണം. കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഔദ്യോഗിക കരിയർ പേജിലും ഈ നിയമനത്തിന് PMIS പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം നൽകിയിട്ടുണ്ട്.
വെബ്സൈറ്റ്: https://cochinshipyard.in/career/career_locations/1






