കൊച്ചി: യാത്രയ്ക്കിടെ റോഡിന് കുറുകെ നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു. പുക്കാട്ടുപടി പൂക്കോട്ടുമോളം പുത്തൻപുരയ്ക്കൽ റെജിമോന്റെ ഭാര്യ ഷിനി (46) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.55ഓടെയായിരുന്നു അപകടം. ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഷിനി. ഇതിനിടെ അപ്രതീക്ഷിതമായി നായ റോഡിന് കുറുകെ ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിഞ്ഞു.
അപകടത്തിൽ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഷിനിയുടെ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






