കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി നടന്ന ഡിജെ പാർട്ടിക്കെതിരെ പൊലീസ് നടപടി.
ലൈസൻസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ച റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ആയിരുന്നു പൊലീസ് പരിശോധന.
11 മണിവരെയാണ് പബ്ബുകളില്‍ ഡിജെ പാർട്ടി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പുലർച്ചെ 3 മണി വരെ നീണ്ടു. വേഷപ്രച്ഛന്നരായി ഹാളില്‍ പ്രവേശിച്ചായിരുന്നു പൊലീസിന്റെ നടപടി.






