തിരുവനന്തപുരം: കിഫ്ബി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്
മത്സരത്തിന്റെ പരസ്യത്തിനായി ചെലവഴിച്ചത് മത്സരത്തേക്കാൾ 329 ഇരട്ടി ചെലവ്.
ക്വിസ് മത്സരത്തിനായി 65,000 രൂപ ചെലവഴിച്ചപ്പോൾ പരസ്യങ്ങൾക്കായി ചെലവഴിച്ചത് 2 കോടി 14 ലക്ഷത്തി 15,296 രൂപ.
ഓൺലൈൻ ക്വിസ് മത്സരത്തിൽ ആകെ എത്ര പേർ പങ്കെടുത്തു എന്നതിന്റെ കണക്കുകൾ കിഫ്ബിയുടെ പക്കലില്ലെന്നാണ് വിവരവകാശ അപേക്ഷയിൽ ലഭിച്ച മറുപടി.
സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗത്തിലെ എൻജിനിയറിങ്ങ് വിദ്യാർത്ഥികൾക്കായാണ് സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിച്ചത്.
സിവിൽ എൻജിനീയറിങ് മത്സരപരീക്ഷ പരിശീലന സ്ഥാപനമായ സിവിലിയൻസ് മുഖേനയാണ് മത്സരം നടത്തിയത്.
2025 നവംബർ ഒന്നിന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് കഹൂട്ട് എന്ന ഓൺലൈൻ അപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്.
ഇതിൽ 45,000 രൂപ വിജയികൾക്കുള്ള ക്യാഷ് അവാർഡായും, 20000 രൂപ മത്സരം സംഘടിപ്പിച്ച ഏജൻസി നൽകിയതായാണ് കണക്കുകൾ.






