തിരുവനന്തപുരം:സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കട്ടപ്പന ഡി.വൈ.എസ്.പി റെജി.എം. കുന്നിപ്പറമ്പൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി
തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിലാണ് മുഖ്യമന്ത്രി മെഡലുകൾ സമ്മാനിച്ചത്.
കോട്ടയം കറുകച്ചാൽ സ്വദേശിയായ റെജി. എം. കുന്നിപ്പറമ്പൻ 2003 ൽ സബ്ഇൻസ്പെക്ടറായി കേരള പോലീസിൽ ചേർന്നു. തുടർന്ന് സേനയിലെ വിവിധ വിഭാഗങ്ങളിൽ ജോലിയെടുത്തു.
സിബിഐ യിൽ പോലീസ് ഇൻസ്പെക്ടറായി ഡപ്യൂട്ടേഷനിലും റെജിഎം കുന്നിപ്പറമ്പൻ ജോലി ചെയ്തിട്ടുണ്ട്. ഗുഡ് സർവീസ് എൻട്രികളും പ്രശംസാപത്രങ്ങളുമടക്കം 130 ഓളം റിവാർഡുകളും നേടിയിട്ടുണ്ട്.






