കോട്ടയം: ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയും പാർട്ടി ലീഡറുമായ അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ ഓണക്കാലത്ത് നടത്തപ്പെടുന്ന ഓണം ഫെയർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റവും മികവുറ്റതാണെന്നും ഗാർഹിക ഉപഭോക്താക്കൾക്ക് ഗ്യാസ് ബുക്ക് ചെയ്യുന്നതിനുള്ള കാലയളവ് കുറയ്ക്കുവാൻ മന്ത്രി നടത്തുന്ന പരിശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും കേരള കോൺഗ്രസ് (ജേക്കബ്) കോട്ടയം ജില്ലാ കമ്മിറ്റി.
മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് കോട്ടയത്ത് ടി.എം ജേക്കബ് മെമ്മോറിയൽ ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി.എ ഷാനവാസ്, വർക്കിംഗ് പ്രസിഡൻ്റ് ജെയിംസ് പതിയിൽ, സെക്രട്ടറിമാരായ കൊച്ചുമോൻ പറങ്ങോട്ട്, അഡ്വ.അനൂപ് കങ്ങഴ, വൈസ് പ്രസിഡൻ്റ് പീറ്റർ കളമ്പുകാട്ട്, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി ജോസഫ്, പ്രമോദ് കടന്തേരി, അനു കുര്യൻ, നിയോജകമണ്ഡലം പ്രസിഡൻ്റുമാരായ ജോർജ്ജുകുട്ടി വി.എസ്, ജോസ് ജോസഫ്, കർഷക യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജെയിംസ് വട്ടപ്പറമ്പിൽ, മണ്ഡലം പ്രസിഡൻ്റ് പി.ജെ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.






