കല്‍പ്പറ്റ: രാജ്യത്ത് നടക്കുന്ന എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകരാനായി സംസ്ഥാനത്തെ വിവിധ കാമ്പസുകളില്‍ ജന്തർ മന്തറുകള്‍ സ്ഥാപിക്കാനൊരുങ്ങി ഫ്രറ്റേണിറ്റി മൂവ്മെന്റ്.
സംസ്ഥാന തല ഉദ്ഘാടനം മുട്ടില്‍ ഡബ്ല്യൂഎംഒ കോളജില്‍ നടന്നു. കോളജില്‍ സംഘടിപ്പിച്ച പ്രതീകാത്മക ജന്തർ മന്തർ പ്രതിഷേധം സംസ്ഥാന ജനറല്‍ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു.
വോട്ട് ചോരി നടത്തിയ ഗ്യാനേഷ്കുമാറിനെയും അയാള്‍ക്ക് സംരക്ഷണമൊരുക്കുന്ന മോദി-അമിത് ഷാമാരെയും പുറത്താക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തേകാൻ തെരുവുകളെപ്പോലെ കാമ്പസുകള്‍ക്കും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രൊട്ടസ്റ്റ് ഗെയിം, എസ്ഐആർ വിരുദ്ധ ഒപ്പുചാർത്തല്‍ എന്നിവയില്‍ കോളജിലെ വിദ്യാർഥികള്‍ പങ്കാളികളായി.
ഷിബിൻ റഹ്മാൻ, ആഷിഖ് ടി.എം, ഷൈജല്‍ കാഞ്ഞിരമുക്ക്, ആദില മെഹബിൻ, അഫ ഫാത്തിമ എന്നിവർ സംസാരിച്ചു.
എസ്ഐആർ വിരുദ്ധ ജന്തർ മന്തർ പ്രതിഷേധ പരിപാടികളിലൂടെ ശ്രദ്ധേയനായ റാപ്പർ ഇർഷാദ് എ.ജെ പരിപാടി അവതരിപ്പിച്ചു. ലാമിയ, ദർശിനി, ഷുഹൈബ്, ദില്‍ഫ, അഫ് ലഹ, അഫ്നാൻ, അജിയത്ത്, ഹബീബ എന്നിവർ നേതൃത്വം നല്കി.






