ന്യൂഡൽഹി : മുഖ്യമന്ത്രിയെ കാണാൻ അനുവാദമില്ലാതെ റൂമിന് മുന്നിൽ പോയതിൽ ഡൽഹിയിലെ കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി. ബുധനാഴ്ച മുഖ്യമന്ത്രി കേരള ഹൗസിൽ എത്തിയപ്പോൾ റൂമിന് മുന്നിൽ പോയവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സിബി ജോസ്, പിസി സുരേഷ് കുമാർ എന്നിവർക്കാണ് റെസിഡന്റ് കമ്മീഷണറുടെ നിർദേശ പ്രകാരം കൺട്രോളർ നോട്ടീസ് നൽകിയത്. ചുമതല ഇല്ലാത്ത ജീവനക്കാർ മുഖ്യമന്ത്രിയുടെ റൂമിനടുത്തേക്ക് പോകരുതെന്നാണ് നിർദേശം.
തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിർദേശമെന്നാണ് കേരള ഹൗസ് അധികൃതർ നൽകുന്ന വിശദീകരണം. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനോ ഉമ്മൻ ചാണ്ടിയോ ഉണ്ടായിരുന്നപ്പോൾ ഇത്തരമൊരു നിബന്ധന ഉണ്ടായിരുന്നില്ല.






