വയനാട്: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളവും പോണ്ടിച്ചേരിയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു.
രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 241
റണ്‍സെടുത്ത് നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ അമയ് മനോജ് രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.
ആദ്യ ഇന്നിങ്സില്‍ പോണ്ടിച്ചേരി 332 റണ്‍സും കേരളം 280 റണ്‍സുമായിരുന്നു നേടിയത്.
സ്കോര്‍ - പോണ്ടിച്ചേരി 332 & 241/9, കേരളം 280
ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരിക്ക് 20 റണ്‍സെടുത്ത ഹരിപ്രശാന്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
സമനില ലക്ഷ്യമാക്കി കരുതലോടെയും സാവധാനത്തിലുമായിരുന്നു പോണ്ടിച്ചേരിയുടെ ബാറ്റര്‍മാര്‍ ഇന്നിങ്സ് മുന്നോട്ടു നീക്കിയത്.
54 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രുജന്‍ സിന്ഹാസനാണ് പോണ്ടിച്ചേരിയുടെ ടോപ് സ്കോറര്‍.






