തിരുവനന്തപുരം: കേരള സര്‍ക്കാരിന് കീഴിലുള്ള കെല്‍ട്രോണ്‍ എന്‍ജിനീയര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
നവംബര്‍ 19 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണിത്. ഒരു വര്‍ഷം മുതല്‍ പരമാവധി 2 വര്‍ഷം വരെയായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനത്തുടനീളമുള്ള കെല്‍ട്രോണിന്റെ ഏതെങ്കിലും യൂണിറ്റില്‍ ആയിരിക്കും നിയമനം. അപേക്ഷകരുടെ പ്രായപരിധി 36 വയസാണ്. ഉദ്യോഗാര്‍ത്ഥികള്‍ 300 രൂപ അപേക്ഷാ ഫീസായി അടയ്ക്കേണ്ടതാണ്. ഈ തുക തിരികെ ലഭിക്കുന്നതല്ല. എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.
എന്‍ജിനീയര്‍
ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ / അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ് എന്നിവയിലൊന്നില്‍ ബി.ടെക / ബി.ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പിസിബി ഡിസൈന്‍ / യുപിഎസ് സിസ്റ്റം ഡിസൈന്‍ / ഇന്‍വെര്‍ട്ടര്‍ & ഇലക്ട്രോണിക് എക്യുപ്മെന്റ് ഡിസൈന്‍ / കണ്ട്രോളറുകളുടെ ഡിസൈന്‍ / ടെസ്റ്റിംഗ് എന്നിവയില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പരിചയം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,500 രൂപ മുതല്‍ 27,500 രൂപ വരെ ശമ്പളം ലഭിക്കും.
ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്)
ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ അല്ലെങ്കില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ തത്തുല്യം. യുപിഎസ് സിസ്റ്റം, ഇന്‍വെര്‍ട്ടര്‍, ബാറ്ററി ചാര്‍ജര്‍ എന്നിവയുടെ സര്‍വീസിംഗില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പരിചയം. ഇന്ത്യയിലെവിടെയും യാത്ര ചെയ്യാന്‍ തയ്യാറായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,500 രൂപ മുതല്‍ 23,000 രൂപ വരെ ശമ്പളം ലഭിക്കും.
ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)
ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ / അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ അല്ലെങ്കില്‍ 60% മാര്‍ക്കോടെ തത്തുല്യം. പ്രതിരോധ നിര്‍മ്മാണത്തിനായുള്ള ഇലക്ട്രോണിക്സ് ഹാര്ഡ്വെയര് & ഫേംവെയര്‍ ടെസ്റ്റിംഗ് മേഖലയില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പരിചയം.
ഇലക്ട്രോണിക് ടെസ്റ്റിംഗ് & മെഷറിംഗ് ഉപകരണങ്ങളുടെ ഉപയോഗത്തില്‍ പ്രാവീണ്യം. ഇന്ത്യയിലെവിടെയും യാത്ര ചെയ്യാന്‍ തയ്യാറായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,500 രൂപ മുതല്‍ 23,000 രൂപ വരെ ശമ്പളം ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ
അക്കാദമിക് യോഗ്യതകളും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച/പ്രവര്‍ത്തനങ്ങള്‍, അഭിമുഖം എന്നിവ ഉള്‍പ്പെടുന്നു. ഓരോ അഡ്വര്‍ടൈസ്മെന്റ് കോഡിനും പ്രത്യേകം എഴുത്തുപരീക്ഷകള്‍ ഉണ്ടായിരിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങള്‍ക്കും https://keltron.org/ സന്ദര്‍ശിക്കുക.






