കോട്ടയം :കേരള എക്സൈസ് ഡ്രൈവേഴ്സ് അസോസിയേഷൻ (KEDA)യുടെ കോട്ടയം ജില്ലാ സമ്മേളനം കോട്ടയം കളക്ടറേറ്റ് ഡ്രൈവേഴ്സ് ഹാളിൽ നടന്നു. സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റായി സന്തോഷ് ടി.ഡി, സെക്രട്ടറിയായി മനേഷ് കുമാർ, ട്രഷററായി വിനോദ് സി.എം, സംസ്ഥാന കമ്മിറ്റിയംഗമായി സജി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സമ്മേളനത്തിൽ സംസാരിച്ച ജില്ലാ സെക്രട്ടറി മനേഷ് കുമാർ, എക്സൈസ് ഡ്രൈവർമാർക്കായി പ്രവർത്തിക്കുന്ന ഏക സംഘടന KEDA ആണെന്ന് പറഞ്ഞു. എക്സൈസ് വകുപ്പിലെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന മറ്റ് സംഘടനകളിൽ ഡ്രൈവർമാരുടെ പ്രത്യേക പ്രശ്നങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്ത സാഹചര്യത്തിലാണ് KEDA രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സൈസ് ഡ്രൈവർമാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി സംഘടന കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്ന് സമ്മേളനത്തിൽ ഭാരവാഹികളും അംഗങ്ങളും അറിയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് അംഗങ്ങൾ ആശംസകളും നേർന്നു.






