കൊല്ലം; പത്തനാപുരത്ത് കേരള കോണ്‍ഗ്രസ് (ബി) പ്രവർത്തകനെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മർദിച്ച സംഭവത്തില്‍ ജ്യോതികുമാർ ചാമക്കാല എംഎല്‍എക്കെതിരെ കെ.ബി.ഗണേഷ് കുമാർ.
ആക്രമണ-ഗുണ്ടാ പ്രവർത്തനങ്ങളിലൂടെ പത്തനാപുരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതേണ്ടെന്നും, സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ ഈ ഗുണ്ടകളെ സംരക്ഷിച്ചുവരുകയാണെന്നും ഗണേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ആക്രമണ-ഗുണ്ടാ പ്രവർത്തനങ്ങളിലൂടെ പത്തനാപുരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ. ഗുണ്ടാ വിളയാട്ടമോ സംഘടിതമായ ആക്രമണങ്ങളോ ഇല്ലാതിരുന്ന പത്തനാപുരത്ത് അധികാരത്തിന്റെ അഹങ്കാരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു.
ഞാൻ മന്ത്രി ആയിരുന്നപ്പോള്‍ എന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന കേരളാ കോണ്‍ഗ്രസ് (ബി) പ്രവര്ത്തകന് സഞ്ജു പി സാമിനെ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഗുണ്ടാ സംഘം ഇന്നലെ രാത്രി അകാരണമായി ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ ഈ ഗുണ്ടകളെ സംരക്ഷിച്ചുവരുകയാണ്.
സഞ്ജുവിനെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യുന്നതിനോ നിയമവാഴ്ച ഉറപ്പു വരുത്തുന്നതിനോ പോലീസ് തയ്യാറായിട്ടില്ലാത്തത് അപലപനീയമാണ്. എത്രയും പെട്ടന്ന് കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും.
പത്തനാപുരത്തെ ജനജീവിതത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ അധികാര ഹുങ്കിന്റെ തണലില്‍ നടത്തുന്ന ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും






