കോട്ടയം: ജില്ലയുടെ മലയോരമേഖലയിൽ ഒരു ഇടവേളക്കുശേഷ൦ കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷമാകുന്നു.ഇതിനു പിന്നിൽ പറമ്പുകളിൽ കിളിത്തുപൊങ്ങുന്ന വെളിചേമ്പുകളാണന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.
മഴക്കാലമായതോടെ ജില്ലയുടെ മലയോരമേഖലയിൽ ഇവ വലിയ തോതിൽ വളർന്നിരിക്കുകയാണ്. പന്നികളുടെ ഇഷ്ട വിഭവമായ ഇതു തിന്നാൻ കൂട്ടമായി ഇറങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മാന്തുരുത്തിയിൽ കർഷകന്റെ കൃഷി പന്നി നശിപ്പിച്ചിരുന്നു. ഇവിടെ മാടപ്പാട്ട് കണ്ടത്തിൽ പന്നിശല്യ൦ രൂക്ഷമായതോടെ കർഷകർ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.
വെളംചേമ്പ് തിനാൻ വരുന്ന കാട്ടുപന്നികൾ കപ്പയും ആക്രമിക്കും.ഇങ്ങനെയാണ് കൃഷിനാശമുണ്ടാകുന്നത്.






