കൊച്ചി: കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദറിന് ജാമ്യം.
കൊച്ചി പിഎംഎല്‍എ കോടതിയാണ് കെ വി അബ്ദുല്‍ ഖാദറിന് ജാമ്യം അനുവദിച്ചത്. കള്ളപ്പണ ഇടപാട് കേസില്‍ ഇഡി സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയെ പ്രതി ചേർത്തിരുന്നു. മുതിർന്ന നേതാക്കളായ കെ രാധാകൃഷ്ണൻ, എ സി മൊയ്തീൻ അടക്കമുള്ളവർ നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യം നേടിയിരുന്നു.
കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ 83 പ്രതികളാണ് ഉള്ളത്. പാർട്ടിയെ പ്രതി ചേർത്തത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് ജാമ്യം ലഭിച്ചശേഷം അബ്ദുല്‍ ഖാദര്‍ പ്രതികരിച്ചു.






