കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി കാക്കനാട് പടിയിൽ നിന്നും വിപുലീകരിക്കുന്നതിനായി 14 ലക്ഷം രൂപ അനുവദിച്ചു.
കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബിയാണ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിച്ചത്.
പ്രദേശത്തെകുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് അടിയന്തരമായി ഫണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചേർന്ന് എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു.
നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് എം.എൽ.എ തുക അനുവദിച്ചത്.
വാർഡ് മെമ്പർ അനിയമ്മ ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജിബു, കോൺഗ്രസ് വാർഡ് പ്രസിഡന്റ് സിറാജ് അഞ്ജലിപ്പ എന്നിവർ ചേർന്നാണ് എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ചത്.
പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ സാധിക്കും.






