കാഞ്ഞിരപ്പള്ളി: കോരുത്തോട്ടിൽ യുവതിയെ കിടപ്പുമുറിയിൽ
മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.
കുന്നേൽ വീട്ടിൽ അമൃത(22)ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമൃതയെ വീട്ടിലെ കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.






