കോട്ടയം: അനധികൃത കെട്ടിട നിർമ്മാണവും , ഓടയിലൂടെ സെപ്റ്റിക് ടാങ്ക് മാലിന്യമൊഴുക്കും മാത്രമല്ല കണ്ടത്തിൽ ലോഡ്ജ് മുതലാളി കൈയ്യൂരി അപ്പച്ചനുള്ളത്. കോടിക്കണക്കിന് രൂപയുടെ പിഡബ്ല്യുഡി ഭൂമിയും ശാസ്ത്രീ റോഡിൽ കൈയ്യേറിതായി കണ്ടെത്തി.
ശാസ്ത്രി റോഡിലെ നമ്പർ പ്ലേറ്റ് കടകളുടെ എതിർവശത്തുള്ള കണ്ടത്തിൽ ഗ്രൂപ്പിൻ്റെ 2 കെട്ടിടങ്ങളുടെ മുൻവശത്തായി മുതലാളി കൈയ്യേറിയ 20 സെൻ്റോളം ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടി പിഡബ്ല്യുഡി അധികൃതർ തുടങ്ങി.
കൈയ്യേറ്റഭൂമി അളന്ന് തിരിക്കാൻ പിഡബ്ല്യുഡി അധികൃതർ തഹസിൽദാർക്ക് കത്ത് നൽകി. ഇവിടെ വ്യാപകമായി സർക്കാർ ഭൂമി കൈയ്യേറിയെന്നും കൈയ്യേറ്റ ഭൂമി തിരികെ പിടിക്കണമെന്നു മാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ പിഡബ്ല്യുഡിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.






